രാജ്യത്ത് ഏറ്റവുമധികം വായുമലിനീകരണം നടക്കുന്ന നഗരം ഡല്‍ഹി ആണ്. എന്നാല്‍ രാജ്യത്ത് ഏറ്റവുമധികം ശബ്‌ദമലിനീകരണമുള്ള നഗരംഎതാണെന്നറിയാമോ?
മുംബൈയാണ് ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണമുള്ള നഗരം.ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ശബ്‌ദമലിനീകരണത്തില്‍ രണ്ടാമത് ലക്‌നൗവും മൂന്നാമത് ഹൈദരാബാദുമാണ്. വായു മലിനീകരണത്തില്‍ ഒന്നാമത് നില്‍ക്കുന്ന ഡല്‍ഹി ശബ്‌ദമലിനീകരണത്തില്‍ നാലാം സ്‌ഥാനത്താണ്.
മോട്ടോര്‍ വാഹനങ്ങളാണ് ശബ്‌ദമലിനീകരണത്തിന് പ്രധാന കാരണം. ജനറേറ്റര്‍, എയര്‍ ക്രാഫ്‌റ്റ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ ഉപയോഗം എന്നിവയാണ് ശബ്‌ദ മലിനീകരണം കൂടാന്‍ കാരണം.
ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള ശബ്‌ദമലിനീകരണം ഹൈപ്പര്‍ ടെന്‍ഷന്‍, കേള്‍വിക്കുറവ്, ഉറക്കമില്ലായ്‌മ എന്നിവയ്‌ക്ക് കാരണമാകും.
Post Your Comments