Kerala

വ്യാജമദ്യ ദുരന്തം സാധ്യത: റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വ്യാജമദ്യ ദുരന്തം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വ്യാജമദ്യമെത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരം സര്‍ക്കാറിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. എല്ലാ കലക്ടര്‍മാര്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. പൊലിസ്- എക്‌സൈസ് സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button