KeralaGulf

ചിക്കുവിന്‍റെ ചേതനയറ്റ ശരീരമെങ്കിലും ഒരു നിമിഷം മുന്‍പേ കാണാന്‍വേണ്ടി കണ്ണീരോടെ ബന്ധുക്കള്‍

അങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റ് മരിച്ച മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നു. സെപ്റ്റംബറില്‍ പ്രസവത്തിനായി നാട്ടിലെത്തേണ്ടിയിരുന്ന ചിക്കുവിന്റെ ചേതനയറ്റ ശരീരമെങ്കിലും ഒരു നോക്കു കാണാനായി കറുകുറ്റിയിലെ വീട്ടില്‍ പന്തലൊരുക്കിയുള്ള വീട്ടുകാരുടേയും ബന്ധുക്കളുടേയും കാത്തിരിപ്പ് അനന്തമായി നീളുകയാണ്.

മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് അന്വേഷണം അനന്തമായി നീളുന്നതാണ് മൃതദേഹം വിട്ടുനല്കുന്നതിന് തടസമായിരിക്കുന്നത്. പോസ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന്‍ ഉള്‍പ്പെടെ ഒന്‍പതോളം പേരെ ഒമാന്‍ റോയല്‍ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും കൊലപാതകത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം അനന്തമായി നീളുകയാണ്. അന്വേഷണം പൂര്‍ത്തിയായതായി പോലീസ് ആശുപത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയുള്ളൂ.

കഴിഞ്ഞ 20-നാണു താമസസ്ഥലത്ത് കുത്തേറ്റു മരിച്ച നിലയില്‍ ചിക്കുവിനെ കണ്ടെത്തിയത്. ശരീരത്തില്‍ 9 ഓളം മുറിവുകള്‍ ഏറ്റിരുന്നു. ചെവികളും അറുത്ത് മാറ്റിയ നിലയിലായിരുന്നു.

ഭര്‍ത്താവ് ലിന്‍സനു മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തണമെങ്കിലും കേസിന്റെ അന്വേഷണം പൂര്‍ത്തിയാകണം.

shortlink

Post Your Comments


Back to top button