കൊല്ലം: കുളത്തൂപ്പുഴ കെഎസ്ആര്‍ടി സി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഫിറ്റ്‌നസ് ഇല്ലാതെ 4 മാസം ഓടിച്ചെന്നും യാത്രക്കാരുടെ ജീവന്‍ പന്താടിയ ഗതാഗത വകുപ്പിന്റെ നടപടി ശരിയല്ലെന്ന ആരോപണവുമായി ഡ്രൈവര്‍ രംഗത്ത്.
കുളത്തൂപ്പുഴയില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന കെ.എല്‍ 4645 എന്ന ബസ്സിന്‍റെ ഫിറ്റ്‌നസ് അടൂര്‍ ആര്‍ടിഒ റദ്ദ് ചെയ്തിരുന്നു. എന്നാല്‍ ഈ വിവരം മറച്ച് കെഎസ്ആര്‍ടിസി ബസ്സ് നിരത്തിലിറക്കുകയും 4 മാസം കൊണ്ട് 15 ലക്ഷം രൂപയുടെ വരുമാനം ഉണ്ടാക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സിനിലാല്‍ എന്ന ഡ്രൈവറാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.യാത്രക്കാരുടെ ജീവന്‍ വച്ചുള്ള കളിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്ന് പരാതിയുമായി രംഗത്ത് എത്തിയ ഡ്രൈവര്‍ സിനിലാല്‍ പറഞ്ഞു.
Post Your Comments