എറണാകുളം: പുല്ലേപ്പടിയില്‍ പത്ത് വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ അജി ദേവസ്യ 12 വര്‍ഷത്തോളമായി മാനസിക രോഗത്തിന് ചികിത്സയില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും, പലപ്പോഴും അക്രമാസക്തനായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ക്രിസ്റ്റിയുടെ തൊട്ടടുത്ത വീട്ടിലാണ് അജി ദേവസ്യയും ഇയാളുടെ മാതാവും താമസിച്ചിരുന്നത്. ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നെന്ന് അജിയുടെ അമ്മ പറഞ്ഞു.
അജിയുടെ ശല്യം സഹിക്കാനാകാതെ അമ്മ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് പോലീസ് ഇടപെട്ട് ഇയാളെ ഡിസംബറില്‍ തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ഫെബ്രവരിയിലാണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ തൃശ്ശൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ച ഡോ.ലക്ഷ്മിയായിരുന്നു അജി ദേവസ്യയെ ചികിത്സിച്ചിരുന്നത്.
പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അജിയുടെ വൈദ്യപരിശോധന കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കൃത്യം നടക്കുന്ന സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
Post Your Comments