ലോകത്തെ ഏറ്റവും സമ്പന്നമായ ഉല്‍പ്പന്നങ്ങളുടെ മുഖമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇല്ലായ്മയുടെ ഒരു കാലമുണ്ടായിരുന്നു.അണ്ടര്‍ 16 ക്രിക്കറ്റ് മാച്ചിന് ശേഷം പൂനെയില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് വീട്ടിലേക്ക് പോകാന്‍ ടാക്‌സി വിളിക്കാന്‍ പണമില്ലാതെ സച്ചിന്‍ ബുദ്ധിമുട്ടിയത്.
ഡവലപ്പ്‌മെന്റ് ബാങ്ക് ഓഫ് സിങ്കപ്പൂരിന്റെ ഡിജി ബാങ്ക് പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങിലാണ് സച്ചിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.മൂന്ന് മത്സരങ്ങള്‍ക്കായാണ് സച്ചിന്‍ ടീമിനൊപ്പം പൂനെയില്‍ എത്തിയത്. ആദ്യ കളിയില്‍ തന്നെ അദ്ദേഹം നാല് റണ്‍സിന് പുറത്തായി. അന്ന് കരഞ്ഞു കൊണ്ടാണ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. ഇതിനിടെ മഴയെ തുടര്‍ന്ന് കളി മുടങ്ങുകയും കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോകുകയും ചെയ്തു. പുറത്തു നിന്ന് ഭക്ഷണം കഴിക്കുകയും സിനിമ കാണുകയും ചെയ്തു. ഇതോടെ വീട്ടില്‍ നിന്നു തന്നു വിട്ട പണമെല്ലാം തീര്‍ന്നു. തുടര്‍ന്ന് ട്രെയിനില്‍ മുംബൈയില്‍ മടങ്ങി എത്തുമ്പോള്‍ കയ്യില്‍ ഒരു രൂപ പോലും അവശേഷിച്ചിരുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.
അന്ന് പന്ത്രണ്ട് വയസ് മാത്രമായിരുന്നു സച്ചിന്റെ പ്രായം. അതുകൊണ്ടു തന്നെ എങ്ങനെ പണം ചെലവഴിക്കണമെന്ന് അറിയില്ലായിരുന്നു. അന്ന് മൊബൈല്‍ ഫോണുകള്‍ പ്രചാരത്തിലായിട്ടില്ല. ഇന്നായിരുന്നെങ്കില്‍ ഒരു എസ്.എം.എസിലൂടെ തനിക്ക് പണം ലഭിക്കുമായിരുന്നെന്നും സാങ്കേതികവിദ്യയുടെ പ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ട് സച്ചിന്‍ പറഞ്ഞു.
Post Your Comments