Kerala

കേരളത്തില്‍ ഇടതുപക്ഷത്തിന് ബംഗാളിലെ സാഹചര്യമുണ്ടായാലുള്ള അവസ്ഥയെപ്പറ്റി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഇടതുപക്ഷത്തിന് പശ്ചിമ ബംഗാളിലെ അവസ്ഥയുണ്ടായാല്‍ കേരളത്തിലും കോൺഗ്രസുമായി കൈകോർക്കേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖാമുഖത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ബംഗാളിലേയും കേരളത്തിലേയും സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷയും രീതിയും കൂടുതൽ മെച്ചപ്പെടുത്തണമെന്നും കാണാം ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button