പരിയാരം: പ്രസവം കഴിഞ്ഞു നാലാം നാള്‍ യുവതി ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് ചാടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു കാഞ്ഞങ്ങാട് അലാമിപ്പള്ളിക്കടുത്ത കല്ലംചിറ രാമദാസിന്‍റെ ഭാര്യ സിമി(31)യാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം.
ചികിത്സയില്‍ കഴിഞ്ഞ അഞ്ചാംനിലയിലെ ജനറല്‍ വാര്‍ഡിലെ ഇടനാഴിയില്‍ നിന്നാണ് താഴേയ്ക്ക് ചാടിയത്. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ ഈ കഴിഞ്ഞ ഏപ്രില്‍ 21നാണ് സിമി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ അടിയന്തിര ശസ്ത്രക്രിയയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വാര്‍ഡില്‍ ഒപ്പമുണ്ടായിരുന്ന സഹോദരി സുമ ചായ വാങ്ങാന്‍ പോയ നേരത്ത് വാര്‍ഡിനു പുറത്തെത്തി താഴേയ്ക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കു ക്ഷതമേറ്റയിരുന്നു മരണം. കല്ലുരാവി കടപ്പുറം ഭഗവതി ക്ഷേത്രത്തിനടുത്ത കരുണാകരന്‍-നാരായണി ദമ്പതികളുടെ മകളാണ് സിമി. നവജാത ശിശുവും ആശ്വിനുമാണ് മക്കള്‍.
Post Your Comments