ദല്‍ഹി:മുത്തശ്ശിയോടൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരിയായ പിഞ്ചുബാലികയെ അയല്‍വാസി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു..
പീഡിപ്പിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 26 വയസുകാരനായ പ്രതി അറസ്റ്റിലായി. ഡല്‍ഹിയിലെ കല്യണ്പുരി ഏരിയയിലാണു സംഭവം. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തില്തന്നെയാണു പ്രതിയും വാടകയ്ക്കു താമസിക്കുന്നത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആയിരുന്നു സംഭവം. പീഡനശ്രമത്തിനിടെ പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ കുട്ടിയുടെ കഴുത്തു ഞെരിച്ചു. ഇതേത്തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചെന്നു കരുതി ആദ്യം ശരീരം കെട്ടിടത്തിനു വെളിയില്‍ കൊണ്ടുപോയി കുഴിച്ചു മൂടാന്‍ ആലോചിച്ചെങ്കിലും ആളുകളെ കണ്ട് ശ്രമം ഉപേക്ഷിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ മുറിയില്‍തന്നെ കൊണ്ടുപോയി കിടത്തിയശേഷം സ്ഥലംവിടുകയായിരുന്നു.പെണ്‍കുട്ടിയെ കൊണ്ടുവന്നു കിടത്തുന്നതു മുത്തശ്ശി കണ്ടു. ഇവര്‍ അറിയിച്ചതിനേത്തുടര്ന്നു നാട്ടുകാരാണു പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ലാല്‍ബഹാദുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്.
Post Your Comments