KeralaNews

മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫ്ലെക്സ് പ്രിന്‍റ് ചെയ്‌താല്‍ കര്‍ശന നടപടി; കലക്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഫ്ലെക്സ് പ്രിന്‍റിംഗ് അച്ചടിശാലകളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫ്ലെക്സുകളും പോസ്റ്ററുകളും മാനദണ്ഡങ്ങള്‍ പാലിക്കാതെ അച്ചടിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രചാരണത്തിനായി സ്ഥാപിക്കുന്ന എല്ലാവിധ ഫ്ലെക്സുകളിലും പ്രസിദ്ധീകരിക്കുന്നയാളുടെ പേര്, കോപ്പികളുടെ എണ്ണം, അച്ചടിശാലയുടെ പേര് എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഈ വിവരങ്ങള്‍ ഇല്ലാത്ത ഫ്ലെക്സുകള്‍ സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ചവ ആണെങ്കില്‍ പോലും പിടിക്കപ്പെടും.
ഫ്ലെക്സ് പ്രിന്‍റിംഗ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താത്ത പ്രചാരണ ഉപാധികള്‍ അച്ചടിക്കുന്നതായി കണ്ടെത്തിയാല്‍ മുന്നറിയിപ്പില്ലാതെ സ്ഥാപനം സീല്‍ ചെയ്യും.
ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ ലൈസന്‍സും വൈദ്യുതിയും റദ്ദാക്കി കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളും എന്നും കലക്ടര്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ അച്ചടി നടക്കുന്നതായി പരാതി ഉയര്‍ന്നതിനാല്‍ ആണ് നടപടികള്‍ കര്‍ശനം ആക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button