NewsInternationalGulf

ഊര്‍ജസംരക്ഷണം ഏവരുടെയും ധാര്‍മ്മിക ഉത്തരവാദിത്വം ഖത്തര്‍ പ്രധാനമന്ത്രി

ദോഹ: ഊര്‍ജസംരക്ഷണം രാജ്യത്തെ എല്ലാവരുടെയും ധാര്‍മിക ഉത്തരവാദിത്വമാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍ താനി. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിന് നമുക്കും വരുംതലമുറയ്ക്കും മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ പൗരന്മാരും പ്രവാസികളും ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിന് സഹകരിക്കണമെന്നും ഊര്‍ജസംരക്ഷണ പദ്ധതിയായ ടര്‍ഷീദിനെ വിജയകരമാക്കുന്നതിനായി മുഖ്യപങ്ക് വഹിക്കുന്നതിനാണ് പൗരന്മാരെയും പ്രവാസികളെയും ബോധവത്കരിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ടര്‍ഷീദ് പദ്ധതിയിലൂടെ രാജ്യത്തിന്റെ ജല, വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിഞ്ഞത് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

വൈദ്യുതിയുടെ പ്രതിശീര്‍ഷ ഉപഭോഗം 14 ശതമാനമായും ജലത്തിന്റെത് 17 ശതമാനമായും കുറച്ചുകൊണ്ട് ടര്‍ഷീദ് സുനിശ്ചിത വിജയമാണ് നേടിയതെന്നും ലക്ഷ്യം കൈവരിക്കുന്നതുവരെ പദ്ധതിയെ കൂടുതല്‍ പിന്തുണയ്ക്കാനുള്ള പ്രചോദനമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button