NewsIndia

നിലവിലുള്ള വിലക്കുകള്‍ നീക്കി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

2017 മാര്‍ച്ചോടെ 2.18 ലക്ഷം പേര്‍ക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു. കേന്ദ്രസര്‍ക്കാര്‍ ഒഴിവുകളിലേക്ക് നിലവിലുണ്ടായിരുന്ന നിയമനവിലക്കുകളെല്ലാം നീക്കം ചെയ്താണ് കേന്ദ്രസര്‍ക്കാര്‍ ഈ അവസരങ്ങള്‍ രാജ്യത്തെ യുവാക്കള്‍ക്കായി ഒരുക്കാന്‍ പോകുന്നത്.

2016-17 ബജറ്റിലെ വാഗ്ദാനത്തിന്‍റെ പാലനം കൂടിയാകും ഈ നീക്കം. 2015 മാര്‍ച്ചിലെ കണക്കനുസരിച്ച് 33.05 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. 2017 മാര്‍ച്ചോടെ ഇത് 35.23 ലക്ഷമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വിവിധ കേന്ദ്രവകുപ്പുകളില്‍ പ്രതീക്ഷിക്കുന്ന പുതിയ ഒഴിവുകളുടെ കണക്കുകള്‍ താഴെപ്പറയുന്ന പ്രകാരമാണ്:

അഭ്യന്തരമന്ത്രാലയം: 5,635
പോലീസ് വകുപ്പ്: 47,264
പ്രതിരോധ മന്ത്രാലയം: 10,694
വ്യോമയാന മന്ത്രാലയം: 1080
ആണവോര്‍ജ്ജ വകുപ്പ്: 6,353
വിദേശകാര്യ മന്ത്രാലയം: 2072
ഖനന മന്ത്രാലയം: 4,395

shortlink

Related Articles

Post Your Comments

Related Articles


Back to top button