തൊടുപുഴ:കത്തുന്ന വേനലില്‍ തെളിനീര് പകരുന്നത് പോലെ ഒരു കാഴ്ച്ച.തൊടുപുഴയ്ക്കടുത്ത് ചിലവ് എന്ന സ്ഥലത്തുള്ള 35 വീട്ടുകാർ പ്രത്യേകം പ്രത്യേകം മോട്ടോർ വെച്ച് ,അവരവരുടെ വീടുകളിലേക്ക് വെള്ളം ശേഖരിക്കുന്ന ഒരിക്കലും വറ്റാത്ത കിണർ !
ഈ സ്ഥലത്തിന്റെ ഉടമ ആയിരുന്ന ഹസൻ മൗലവി എന്ന അറബി അധ്യാപകൻ , സ്ഥലം മാറിപ്പോയപ്പോള്‍,ഈ കിണർ സ്ഥിതി ചെയ്യുന്ന ഒരു സെന്റ് സ്ഥലം നാട്ടുകാർക്കായി ഒഴിച്ചിട്ടാണ് വിറ്റത്.
പരിസരത്തെ സകല കിണറുകളും കുളങ്ങളും വറ്റിയാലും ഇതില് എന്നും വെള്ളമുണ്ടാകും.ആ മനുഷ്യന്റെ. മനസുപോലെ..നാടിന് തെളിനീര് പകർന്ന് ഈ സ്നേഹക്കിണറ്
Post Your Comments