ഇന്ത്യയുടെ ഷൂട്ടര്‍ മൈരാജ് അഹമ്മദ് ഖാന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിലെ പുരുഷന്മാരുടെ സ്കീറ്റ് വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി. ഒരു ഷൂട്ടിംഗ് ലോകകപ്പില്‍ ചരിത്രത്തില്‍ ആദ്യമായാണ് സ്കീറ്റ് വിഭാഗത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.
സ്കീറ്റ് ഇനത്തിന്റെ ഫൈനലില്‍ 40-കാരനായ മൈരാജും എതിരാളിയായ സ്വീഡന്റെ മാര്‍ക്കസ് സ്വെന്സണും 14 പോയിന്റ് വീതം സ്കോര്‍ ചെയ്ത് സമനില പാലിച്ചു. തുടര്‍ന്ന് നടന്ന ഷൂട്ട് ഓഫില്‍ പക്ഷേ മൈരാജ് സ്വെന്സന്റെ മുന്നില്‍ പരാജയപ്പെട്ടു. ഇറ്റാലിയന്‍ ഷൂട്ടര്‍ തമാരോ കസാണ്ട്രോയ്ക്കാണ് ഓട്ടു മെഡല്‍.
Post Your Comments