NewsIndia

ബാബാ രാംദേവിന്റെ പതഞ്ജലി ഭക്ഷ്യപാര്‍ക്കിന് സിഐഎസ്എഫ് സുരക്ഷ

ഡല്‍ഹി: യോഗ ഗുരു രാംദേവിന്‍റെ ഹരിദ്വാറിലുള്ള ഫുഡ് പാര്‍ക്കിന് പാരാ മിലിട്ടറി ഫോഴ്സ് ആയ സിഐഎസ്‌എഫിന്റെ സുരക്ഷ. ഇതിനായി 34 കമാന്‍ഡോകള്‍ അടങ്ങുന്ന സംഘം രാം ദേവിന്റെ പതഞ്ജലി ഫുഡ് പാര്‍ക്കില്‍ സുരക്ഷ നല്‍കാനായി എത്തി.പാര്‍ക്കിന് ഭീഷണിയുണ്ടെന്ന് കാട്ടി രാംദേവ് നേരത്തെ പരാതി നല്‍കിയിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വരുന്ന ചെലവ് അതത് പ്രൈവറ്റ് സെക്ടറുകളില്‍ നിന്നും ഈടാക്കണമെന്നാണ് വ്യവസ്ഥ. ആയിരക്കണക്കിന് കോടി രൂപയുടെ വിവിധങ്ങളായ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നവരാണ് രാംദേവിന്റെ പതഞ്ജലി കമ്പനി.ഭക്ഷ്യപാര്‍ക്കില്‍ സുരക്ഷയൊരുക്കുന്നതിന് പ്രതിവര്‍ഷം 40 ലക്ഷം രൂപയോളമാണ് ആവശ്യമായി വരിക. സൈനികര്‍ക്കുള്ള താമസവും വാഹന സൗകര്യവും പതഞ്ജലി തന്നെ ഒരുക്കും.

shortlink

Post Your Comments


Back to top button