India

തേജസിന്റെ വിജയം : ആശങ്കാകുലരായി വിദേശ ആയുധ കമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് ട്രെയ്നര്‍ ജെറ്റ് വിമാനത്തിന്‍റെ വിജയത്തില്‍ ആശങ്കാകുലരായി പാശ്ചാത്യ ആയുധ കമ്പനികള്‍. ബംഗളൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും എയ്റോനോട്ടിക്കല്‍ ഡവലപ്പ്മെന്‍റ് ഏജന്‍സിയും സംയുക്തമായാണ് വിമാനം വികസിപ്പിച്ചെടുത്ത സൂപ്പര്‍സോണിക്, സിംഗിള്‍ സീറ്റ്, സിംഗിള്‍ എന്‍ജിന്‍ മള്‍ട്ടിറോള്‍ ലൈറ്റ് പോര്‍വിമാനമാണ് തേജസ്.

വിമാനത്തിന്‍റെ പരീക്ഷണ പറക്കലുകള്‍ വിജയം കണ്ടതോടെ ശ്രീലങ്ക, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ തേജസ്‌ വാങ്ങാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുകയാണ്. 24 വിമാനങ്ങള്‍ വേണമെന്നാണ് ശ്രീലങ്കന്‍ വ്യോമസേനയുടെ ആവശ്യം. 2017 അവസാനത്തോടെ കാലാവധി അവസാനിക്കുന്ന റഷ്യന്‍ നിര്‍മിത മിഗ് 21 ന് പകരമായാണ് തേജസ്‌ വാങ്ങാന്‍ ലങ്ക ഒരുങ്ങുന്നത്. ചൈനീസ് സഹായത്തോടെ പാക്കിസ്ഥാന്‍ നിര്‍മിച്ച ജെഎഫ്-17 വിമാനങ്ങള്‍ വാങ്ങേണ്ടെന്ന് ശ്രീലങ്ക നേരത്തേ തീരുമാനിച്ചിരുന്നു.

ശ്രീലങ്കയുടെ ഓര്‍ഡര്‍ ലഭിച്ചതിനു പിന്നാലെയാണ് ഈജിപ്തും തേജസ്‌ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഫ്രാന്‍സില്‍ നിന്ന് 24 റാഫേല്‍ വിമാനങ്ങളാണ് ഈജിപ്റ്റ് വാങ്ങുന്നത്. ഇതിനൊപ്പമാകും തേജസ് വിമാനങ്ങളും വാങ്ങുക. ഇതു സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. ഇതാണ് പാശ്ചാത്യ യുദ്ധവിമാനക്കമ്പനികളെ ആശങ്കപ്പെടുത്തുന്നത്. മാത്രമല്ല വരും നാളുകളില്‍ കൂടുതല്‍ രാജ്യങ്ങള്‍ തേജസിനായി ഇന്ത്യയെ സമീപിക്കുമെന്നും ഇവര്‍ ഭയപ്പെടുന്നു.

ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധവിമാനമായ തേജസ്‌ ഇന്ത്യന്‍ വ്യോമസേന, നാവികസേന എന്നിവരാണ് നിലവില്‍ ഉപയോഗിച്ച് വരുന്നത്.

shortlink

Post Your Comments


Back to top button