വത്തിക്കാന്‍:സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ യുവജനദിനാഘോഷത്തിനിടെ എത്തിയ മാര്‍പാപ്പ ചെയ്തത് ഏറ്റവും ആകര്‍ഷകമായ ഒരു കാര്യം.
കൗമാരക്കാര്‍ക്കു തന്റെ മുമ്പാകെ കുമ്പസാരിക്കാന്‍ അദ്ദേഹം അനുമതി നല്‍കുകയായിരുന്നു. സാധാരണ കുമ്പസാരക്കൂട്ടിലിരുന്നാണു വൈദികര്‍ കുമ്പസാരം കേള്‍ക്കുന്നത്. എന്നാല്‍ ചത്വരത്തിന്റെ മധ്യത്തില്‍ പരസ്യമായിട്ടായിരുന്നു കുമ്പസാരം. 16 കൗമാരക്കാര്‍ക്കാണു കുമ്പസാരത്തിന് അവസരം ലഭിച്ചത്. സൗഹൃദസംഭാഷണം പോലെയായിരുന്നു കുമ്പസാരം കണ്ടവര്‍ക്കു തോന്നിയത്.ഇത്തരം നിരവധി മാറ്റങ്ങളിലൂടെ യുവാക്കള്‍ക്കിടയില്‍ മാര്‍പ്പാപ്പയുടെ അംഗീകാരം കൂടുകയാണ് ചെയ്യുന്നത്.
Post Your Comments