കോട്ടയം:ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ അമ്പിളി ഫാത്തിമ മരിച്ചു. രക്തത്തിലൂം ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയയെതുടര്‍ന്നു മൂന്നു ദിവസമായി അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു.
പത്ത് മാസം മുന്‍പ് ചെന്നൈ അപ്പോളോയിലാണ് ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസം കഴിഞ്ഞ് കടുത്ത അണുബാധയുണ്ടായതിനെതുടര്‍ന്ന് അപ്പോളോയില്‍ വച്ചു തന്നെ മറ്റൊരു ശസ്ത്രക്രിയയും അമ്പിളിയ്ക്ക് ചെയ്യേണ്ടിവന്നിരുന്നു. പിന്നീടൊരിക്കല്‍ കൂടി അണുബാധയുണ്ടായെങ്കിലും വീര്യം കൂടിയതും ചെലവേറിയതുമായ മരുന്നുകളിലൂടെയും അണുബാധയ്ക്ക് ശമനമുണ്ടായിരുന്നു. അതിനുശേഷമാണ് ചെന്നൈയില്‍ നിന്ന് കോട്ടയത്തെക്ക് അമ്പിളി തിരിച്ചെത്തിയത്. കര്‍ശനമായ നിരീക്ഷണത്തിലായിരുന്നുവെങ്കിലും കഴിഞ്ഞദിവസം കടുത്ത പനിയും ശ്വാസതടസവും ബാധിച്ചതിനെതുടര്‍ന്നാണ് കാരിത്താസിലെത്തിച്ചു. അണുബാധയെ തുടര്‍ന്ന് ഇന്നലെ എല്ലാ ആന്തരികാവയവങ്ങളുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.
Post Your Comments