പഠിക്കാനായി മനസ് മാത്രമുണ്ടെങ്കില്‍ വിജയം കൈവരിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് രാജ്കുമാര്‍ വൈശ്യ എന്ന 97കാരന്‍. നാളന്ദ ഓപ്പണ്‍ യൂണിവേര്‍സിറ്റിയുടെ എം.എ ഇക്കണോമിക്സ് പരീക്ഷയാണ് ഇദ്ദേഹം എഴുതിയത്. കടുത്ത ദാരിദ്ര്യത്തിന് പരിഹാരം കാണുന്നതില്‍ ഇന്ത്യ എന്തുകൊണ്ടാണ് പരാജയപ്പെടുന്നത് എന്നറിയാനുള്ള ആഗ്രഹമാണ് പ്രായം ഇത്രയേറെ ആയിട്ടും ഇദ്ദേഹത്തെ പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലി നഗരത്തില്‍ ജനിച്ച രാജ്കുമാര്‍ ആഗ്രസര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെടുത്തത്. 1940 ല്‍ നിയമത്തില്‍ ബിരുദം എടുത്തെങ്കിലും തുടര്‍പഠനം സാധ്യമായില്ല. തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊരു തീരുമാനം.
Post Your Comments