Kerala

സൂപ്പര്‍ താരങ്ങള്‍ സൗജന്യമായി കാരുണ്യ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ മുകേഷ് പ്രതിഫലം വാങ്ങി

സൂപ്പര്‍ താരങ്ങള്‍ സൗജന്യമായി കാരുണ്യ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ മുകേഷ് പ്രതിഫലം വാങ്ങി

തിരുവനന്തപുരം: മാരകരോഗങ്ങൾ പിടിപെട്ട്‌ മരണത്തോട്‌ മല്ലടിക്കുന്ന സാധുക്കളായ രോഗികളുടെ ചികിത്സയ്ക്ക്‌ സാമ്പത്തിക സഹായം നൽകാൻ ആവിഷ്കരിച്ച കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങള്‍ പ്രതിഫലം പറ്റാതെ സൗജന്യമായി അഭിനയിച്ചപ്പോള്‍ നടനും കൊല്ലാതെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ മുകേഷ് ആറുലക്ഷം രൂപം പ്രതിഫലം വാങ്ങിയതായി രേഖകള്‍.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരമുള്ളത്. കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഗായിക കെ.എസ് ചിത്ര, നടന്‍ ദിലീപ്, അശോകന്‍, മേനക സുരേഷ് കുമാര്‍, ഭാഗ്യലക്ഷ്മി, ജയചന്ദ്രന്‍, കാവ്യാമാധവന്‍, കവിയൂര്‍ പൊന്നമ്മ, മധു, മനോജ്‌ കെ.ജയന്‍, മുകേഷ്, മുന്‍ ധനമന്ത്രി കെ.എം മാണി തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്. മുകേഷിന് ആറുലക്ഷം രൂപ പ്രതിഫലം നല്‍കിയെന്നും. മറ്റുള്ളവര്‍ സൗജന്യമായാണ് അഭിനയിച്ചിട്ടുള്ളതെന്നും ഭാഗ്യക്കുറി ഡയറക്ടര്‍ നല്‍കിയ നല്‍കിയ മറുപടിയില്‍ പറയുന്നു.

shortlink

Post Your Comments


Back to top button