Kerala

മതവിശ്വാസങ്ങള്‍ കാലാനുസൃതമായി മാറണം- ജസ്‌റ്റിസ്‌ കെമാല്‍ പാഷ

തിരുവനന്തപുരം: പ്രാചീനമായ ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കാതെ മതവിശ്വാസങ്ങള്‍ കാലാനുസൃതമായി മാറണമെന്ന്‌ ജസ്‌റ്റിസ്‌ ബി. കെമാല്‍ പാഷ. മതങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ എന്നല്ല, മനുഷ്യര്‍ക്കു വേണ്ടി മതങ്ങള്‍ എന്നു പറയുന്നതാണു ശരിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സമൂഹം വികസിക്കുമ്പോള്‍ അതിനൊത്തു മതങ്ങളും മാറണംമെന്നും അദ്ദേഹം പറഞ്ഞു.

ജന്മനാ എച്ച്‌.ഐ.വി ബാധിതരായ കുഞ്ഞുങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണംമെന്നും എച്ച്‌.ഐ.വി ബാധിതരെ തൊഴിലിടങ്ങളില്‍നിന്നു പുറത്താക്കുന്നത്‌ ഭരണഘടനാലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button