അങ്കമാലി: സീറ്റ് നല്‍കാതെ മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധമെണ്ടെന്ന് ജോസ് തെറ്റയില്‍. മത്സരത്തില്‍നിന്നു മാറി നില്‍ക്കേണ്ട സാഹചര്യത്തെക്കുറിച്ച് തെരഞ്ഞെടുപ്പിനു ശേഷം തുറന്നു പറയുമെന്നും തെറ്റയില്‍ പറഞ്ഞു. തന്റെ പിന്മാറ്റം അങ്കമാലിയില്‍ എല്‍ഡിഎഫ് മുന്നേറ്റത്തെ ബാധിച്ചിട്ടുണ്ട്. താന്‍ മത്സരിക്കാത്തതില്‍ വോട്ടര്‍മാരില്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനാണ് തനിക്കെതിരെ നിലപാട് എടുത്തത്. താന്‍ മാറി നില്‍ക്കേണ്ട സാഹചര്യം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടില്ല. പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധമുണ്ടെന്നും തെറ്റയില്‍ പറഞ്ഞു.
Post Your Comments