ശ്രീനഗര്‍: ബാലപോറിലെ ആര്‍മി ഗുഡ്വില്‍ സ്കൂളില്‍ വച്ച് ജമ്മു-കാശ്മീരിലെ കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സൈന്യം ഒരു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭീകരതകള്‍ക്കും വിഘടനവാദ മുദ്രാവാക്യം മുഴക്കി നടക്കുന്നവര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ക്കും ഇടയില്‍ വളരുന്ന അസംഖ്യം കുരുന്നുകള്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവമായി മാറി തങ്ങള്‍ക്ക് ഇതുവരെ അപ്രാപ്യമായിരുന്ന ഇത്തരമൊരു വേദി.
പ്രാഥമിക, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം നടത്തിയ മത്സരത്തിന്‍റെ തീമുകള്‍ ‘മരങ്ങളെ രക്ഷിക്കൂ-ജീവനെ രക്ഷിക്കൂ’, ‘കാശ്മീര്‍-ഭൂമിയിലെ സ്വര്‍ഗ്ഗം’, ‘എന്‍റെ സ്വപ്നം’ എന്നിവയായിരുന്നു എന്ന്‍ സൈന്യത്തിന്‍റെ ഔദ്യോകിക വക്താവ് അറിയിച്ചു.
Post Your Comments