KeralaNews

തെരഞ്ഞെടുപ്പ് സമയത്ത് കൗതുകമായി മുന്നണികളുടെ ചിഹ്നം പതിച്ച ചെരുപ്പുകള്‍ വിപണിയില്‍

കൊച്ചി: തെരഞ്ഞെടുപ്പ് കാലത്ത് വിപണി പിടിക്കുവാന്‍ മുന്നണികളുടെ പേരും ചിഹ്നവും പതിപ്പിച്ച ചെരുപ്പുകളും വിപണിയില്‍. കഴിഞ്ഞദിവസമാണ് മാര്‍ക് എന്ന കമ്പനി യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി മുന്നണികളുടെ പേരും ചിഹ്നവും വെച്ച് ചെരിപ്പുകള്‍ ഇറക്കിയത്. അത് നവ മാധ്യമങ്ങളിലും വൈറലായി. കച്ചവടത്തിന് രാഷ്ട്രീയമില്ല. ആവശ്യക്കാര്‍ക്ക് കൊടികളും ചിഹ്നങ്ങളും എത്രവേണമെങ്കിലും നിര്‍മിച്ചുനല്‍കാന്‍ കമ്പനികള്‍ തയാറാണ്. ഇപ്പോള്‍ ഇതൊക്കെ വാങ്ങാന്‍ പ്രവര്‍ത്തകരുടെ തിരക്കാണ്. ചെരുപ്പ് ഹിറ്റ് ആയതോടെ വാച്ചുകളും ഇറക്കാന്‍ തുടങ്ങുകയാണ് കമ്പനികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button