ജിദ്ദ: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കു വാഹന ഡ്രൈവിംഗ് അനുവദിക്കുന്നതിന് അനുകൂല പ്രതികരണവുമായി സൗദി ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ അവകാശങ്ങളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു അതവര്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതായും സല്‍മാന്‍ രാജകുമാരന്‍ ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സ്ത്രീകള്‍ വാഹനമോടിക്കുന്നതില്‍ മതാധികാരികള്‍ സ്വീകരിക്കുന്ന നിലപാടുകളല്ല തനിക്കുള്ളത്. സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെ പ്രശ്‌നമായി കാണുന്നില്ലെന്നും സല്‍മാന്‍ പറയുന്നു. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ അനുവദിച്ചുനല്‍കുന്നത് വിലക്കുന്നതിനായി ഇസ്ലാം മതത്തെ കൂട്ടുപിടിച്ച് വസ്തുതകളെ വളച്ചൊടിക്കുന്ന മത സമ്പ്രദായങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ബ്ലൂംബെര്‍ഗ്ഗിന്റെ പീറ്റര്‍ വാല്‍ഡര്‍മാന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പൗരന്മാരെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ സമൂഹത്തിന്റെ പാകുതിയും സ്ത്രീകളാണ്, അതിനാല്‍ ഉല്‍പ്പാദന ക്ഷമമായ ഒരു പകുതിയെ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം നേടിയെടുക്കുന്നതിനായി ഏറെക്കാലം കാത്തിരുന്നു. അതിനാല്‍ ഇക്കാര്യങ്ങളില്‍ മാറ്റമകൊണ്ടുവരാന്‍ നമുക്കും സമയം വേണ്ടിവരുമെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ അഭിമുഖത്തില്‍ സല്‍മാന്‍ രാജകുമാരന്‍ ഓര്‍മ്മിപ്പിച്ചിരുന്നു.
Post Your Comments