പാറ്റ്ന: ബീഹാറില്‍ കെട്ടിട നികുതി കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ ഭഗവാന്‍ ഹനുമാനും.അരാ നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് വസ്തുനികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ ഹനുമാനോട് 4.33 ലക്ഷം രൂപ നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചത്.
അരാ മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലെ ബഡി മാത്തി നഗരത്തില്‍ ഹനുമാന്‍റെ പേരില്‍ മൂന്ന് ക്ഷേത്രങ്ങള്‍ ഉണ്ട്. കെട്ടിട നികുതി കുടിശ്ശികയായതോടെ ഇത് അടച്ചുതീര്‍ക്കാന്‍ ക്ഷേത്രം ഭാരവാഹികളോട് ഉദ്യോഗസ്ഥര്‍ രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. നോട്ടീസ് അയയ്ക്കേണ്ടത് കെട്ടിട ഉടമയുടെ പേരിലാണ് എന്നതിനാലാണ് ഹനുമാന്‍റെ പേരില്‍ നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചത്.4.33 ലക്ഷം രൂപ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ ഹനുമാന്‍ എത്രയും പെട്ടെന്ന് തുക അടയക്കണമെന്നും അതിനായി നോട്ടീസ് അയക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്.
Post Your Comments