Kerala

സന്തോഷ്‌ മാധവ് ഇളവ് നല്‍കാന്‍ മുന്‍കൈയെടുത്തത് കുഞ്ഞാലിക്കുട്ടി

കൊച്ചി: സന്തോഷ് മാധവന്‍റെ ഭൂമിക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കാന്‍ മുന്‍കൈയെടുത്തത് വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടിയാണെന്ന് രേഖകള്‍. ഫെബ്രുവരി 25 ലെ മന്ത്രിസഭാ യോഗത്തില്‍ ഔട്ട് ഓഫ് അജണ്ടയായി വിഷയം അവതരിപ്പിച്ചത് വ്യവസായമന്ത്രിയായിരുന്നുവെന്ന് രേഖകള്‍ പറയുന്നു.

വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മന്ത്രിസഭ മുമ്പാകെ സമര്‍പ്പിച്ച കുറിപ്പില്‍ പുത്തന്‍ വേലിക്കരയിലെ 95.44 ഏക്കറിനും കൊടുങ്ങല്ലൂരില്‍ 32.41 ഏക്കറിനും ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെടുന്നു. വ്യവസായം, ടൂറിസം, ഐടി തുടങ്ങിയവയ്‌ക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കാമെന്ന് കാണിച്ച് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. വൈക്കത്ത് സമൃദ്ധി പദ്ധതിക്ക് ഇളവ് നല്‍കിയതും മന്ത്രി ഈ കുറിപ്പില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. സന്തോഷ് മാധവന്റെ ഈ സ്ഥലത്തെ വ്യവസായ പ്രദേശമായി പ്രഖ്യാപിക്കണമെന്നും പദ്ധതിക്കായി ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുണ്ടാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.കുറപ്പിലെ നിര്‍ദേശങ്ങള്‍ മന്ത്രിസഭ അതേപടി അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സംഭവം പിന്നീട് വിവാദമായതോടെ ഇത് പിന്‍വലിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button