കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന് വോട്ടഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. . ബംഗാളിലെ ശ്യാംപൂരിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി സി.പി.എമ്മിന് വോട്ടു ചെയ്യാന്‍ അഭ്യര്‍ഥിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാമെന്ന് പറഞ്ഞു പറ്റിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ഇടത് വലത് സഖ്യം അധികാരത്തിലേറിയാൽ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നും രാഹുൽ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ബംഗാളിനെ വ്യവസായങ്ങളില്ലാത്ത നാടാക്കി മാറ്റിയെന്ന് രാഹുല്‍ പറഞ്ഞു. മമതയുടെ സുഹൃത്തായ മോദി കേന്ദ്രത്തിൽ ഏകാധിപത്യ ഭരണമാണ് നടത്തുന്നതെന്നും രാഹുല്‍ ആരോപിച്ചു. സി പി എം സെൻട്രൽ കമ്മിറ്റി അംഗം ദീപക് ദാസ് ഗുപ്തയും റാലിയില്‍ രാഹുലിനൊപ്പം പങ്കെടുത്തു.
Post Your Comments