തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രി ആകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ്. ഒരു ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് വി.എസിന്റെ പ്രതികരണം.
എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാളിച്ചകളുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണമല്ല. ചില സ്ഥാനാര്‍ത്ഥികളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്. ഇക്കാര്യം പാർട്ടി അനുഭാവികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യും. എല്‍.ഡി.എഫ് 100 സീറ്റ് നേടി അധികാരത്തില്‍ വരുമെന്നും വി.എസ് അഭിമുഖത്തില്‍ പറഞ്ഞു.
എന്നാൽ, ദേശീയ ദിനപത്രത്തിൽ വന്ന വാർത്തയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് കടുത്ത ഭാഷയിലായിരുന്നു വി.എസിന്റെ പ്രതികരണം. താൻ പറഞ്ഞ വാക്കുകളെ വളച്ചൊടുക്കുകയായിരുന്നുവെന്ന് വി.എസ് പറഞ്ഞു. ഇത് ശുദ്ധ അസംബന്ധമാണ്. എന്നെ വന്നുകണ്ട മാധ്യമങ്ങളോട് ഞാൻ പറഞ്ഞത് അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്നാണ്. ഇതിനെ വളച്ചൊടിച്ചതിനെ തെമ്മാടിത്തരമായിത്തന്നെ മനസിലാക്കണമെന്നും വി.എസ് പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ് ഇതുവരെ ആരെയും ഉയർത്തിക്കാട്ടിയിട്ടില്ല. വി.എസിനും പിണറായി വിജയനുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. അതിനിടെയാണ് വിഎസിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. അതേസമയം, വി.എസിനെ മാറ്റിനിർത്തി പിണറായി വിജയന് ഒരു തവണയെങ്കിലും മുഖ്യമന്ത്രിയാകാനുള്ള അവസരം നൽകണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായം നിലനിൽക്കുന്നുണ്ട്.
Post Your Comments