News Story

വത്തിക്കാന്‍ അന്താരാഷ്‌ട്ര തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള മലയാറ്റൂരിലെ സെന്റ് തോമസ് പള്ളിയുടെ വിശേഷങ്ങള്‍

ഇവിടുത്തെ ചാപ്പല്‍ ഏതാണ്ട് 500 വര്‍ഷം പഴക്കമുള്ളതാണ്.ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹായുടെ നാമധേയത്തിൽ മലയാറ്റൂർ മലയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്രിസ്ത്യന്‍ ദേവാലയമാണ് സെന്റ് തോമസ് പള്ളി.ഓരോ വർഷവും മലയാറ്റൂർ പെരുന്നാളിന് ആയിരക്കണക്കിനു തീർത്ഥാടകർ എത്തിച്ചേരുന്നു. മലകയറ്റമാണ് തീർത്ഥാടനത്തിലെ പ്രധാനഘടകം. അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായി കത്തോലിക്കാസഭ ഇതിനെ പ്രഖ്യാപിച്ചിട്ടുണ്ട്.എഡി 52ല്‍ കൊടുങ്ങല്ലൂരിലെത്തിയ തോമാശ്ലീഹ പ്രാര്‍ത്ഥിയ്ക്കാന്‍ ശാന്തമായ ഒരു സ്ഥലം തേടിനടന്നു, ഒടുവില്‍ അദ്ദേഹം കണ്ടെത്തിയ സ്ഥലമാണത്രേ മലയാറ്റൂര്‍ മല.മലമുകളിലെ പാറപ്പുറത്ത് കാണുന്ന കാല്‍പ്പാദം തോമാശ്ലീഹയുടേതാണെന്നാണ് വിശ്വാസം. നിറയെ പറക്കല്ലുകളും മുള്‍ച്ചെടികളുമെല്ലാമുള്ള പാതിയലൂടെ ദുഖവെള്ളി നാളില്‍ വലിയ മരക്കുരിശുമേന്തി ‘പൊന്നിന്‍കുരിശുമുത്തപ്പോ പൊന്‍മല കയറ്റം’ എന്ന മന്ത്രവുമുരുവിട്ടാണ് തീര്‍ത്ഥാടകര്‍ മലകയറാറുള്ളത്.

യേശുക്രിസ്തുവിന്റെ കാല്‍വരിയാത്രയെ അനുസ്മിരിച്ചുകൊണ്ടാണ് ഈ മലകയറ്റം. മലമുകളിലെ പാറക്കല്ലില്‍ തോമാശ്ലീഹ ഒരു കുരിശുരൂപം വരയ്ക്കുകുയും പിന്നീട് അവിടെ ഒരു പൊന്‍കുരിശു പ്രത്യക്ഷപ്പെടുകയും ചെയ്തുവെന്നാണ് കഥ. മലമുകളിലെ കുരിശിന്റെ അടിയില്‍ ഇപ്പോഴും ആ പൊന്‍കുരിശ് മറഞ്ഞിരിക്കുന്നുണ്ടെന്നും വിശ്വാസികള്‍ പറയുന്നു. മലമുകളില്‍ ഒരു അത്ഭുത നീരുറവയുമുണ്ട്. തോമാശ്ലീഹ പാറപ്പുറത്ത് വടികൊണ്ട് അടിച്ചപ്പോള്‍ രൂപപ്പെട്ടതാണ് ഈ നീരുറവയെന്നാണ് പറയുന്നത്. ഇവിടെ നിന്നും ജനങ്ങള്‍ ജലംശേഖരിയ്ക്കാറുണ്ട്. വിശുദ്ധമായ ജലമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ആന കുത്തിയ പള്ളി എന്നറിയപ്പെടുന്ന മലയാറ്റൂർ പഴയപള്ളി AD 1595ൽ സ്ഥാപിക്കപ്പെട്ടതാണ്. 1968 വരെ മലയാറ്റൂർ മല നിബിഡ വനമായിരുന്നു. അന്ന് ആനകൾ കുത്തി ഈ പള്ളിയുടെ പിൻഭാഗത്ത് സാരമായ നാശ നഷ്ടങ്ങൾ വരുത്തിയിരുന്നു. പിന്നീട് കേടുപാടുകൾ നീക്കിയെങ്കിലും ആനകൾ കുത്തിയ ഭാഗം ഇന്നും അതുപോലെ സൂക്ഷിച്ചിട്ടുണ്ട്.പഴയ പള്ളിയോടു ചേർന്നായാണ് പുതിയ പള്ളി നിർമ്മിച്ചിരിക്കുന്നത്. ഈ പള്ളിയിലാണ് ആരാധനകൾ നടക്കുന്നത്. പഴയപള്ളി ആനകുത്തിയ പള്ളി എന്നപേരിൽ സംരക്ഷിച്ചിരിക്കുന്നു. ദുഖവെള്ളിയും പുതുഞായറുമാണ് മലയാറ്റൂരില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button