വാഷിങ്ടൺ: അമേരിക്കൻ ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒയുടെ ബഹിരാകാശ വാഹനങ്ങളിൽ അയക്കേണ്ടെന്ന് അമേരിക്കയിലെ പ്രമുഖ ബഹിരാകാശ കമ്പനികൾ തീരുമാനിച്ചു. ബഹിരാകാശ രംഗത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അമേരിക്കൻ സ്വകാര്യ കമ്പനികളുടെ ഈ സമ്മർദ്ദ തന്ത്രം.
വിക്ഷേപണം ഐ.എസ്.ആർ.ഒയിലൂടെ നടത്തുന്നത് ഭാവിയിൽ തങ്ങൾക്ക് ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് അമേരിക്കൻ സ്വകാര്യ കമ്പനികളെ കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചതെന്നാണ് റിപ്പോർട്ട്. വളരെ കുറഞ്ഞ ചിലവിൽ ബഹിരാകാശ വിക്ഷേപണം നടത്തുന്ന ഐ.എസ്.ആർ.ഒ തങ്ങളുടെ ബിസിനസ് സാമ്രാജ്യം തകർക്കുമെന്ന ഭയം കൂടി കോർപ്പറേറ്റുകളുടെ ഈ തീരുമാനത്തിനു പിന്നിലുണ്ട്.
ലോക രാഷ്ട്രങ്ങളിലെ ഉന്നത കോർപ്പറേറ്റുകളും, ബഹിരാകാശ രംഗത്തെ പ്രമുഖരും പുതിയ സമ്മർദ്ദ തന്ത്രത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്.കൂടാതെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ബഹിരാകാശ വിക്ഷേപണവും കൂടി ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പെടുത്തിയതോടെയാണ് അമേരിക്കൻ കമ്പനികൾ ഐ എസ് ആർ ഓ യുടെ സഹായത്തോടെയുള്ള വിക്ഷേപണം വേണ്ടെന്ന് വെയ്ക്കാനുള്ള തീരുമാനം ശക്തമാക്കിയത്.
Post Your Comments