കൊച്ചി: ലോകത്തില്‍ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) എത്തുന്ന രാജ്യമായി ഇന്ത്യ മാറി. ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ ഈ അത്യപൂര്‍വ്വമായ നേട്ടമുണ്ടാക്കിയത്.
6,300 കോടി ഡോളറിന്റെ (ഏകദേശം 4.23 ലക്ഷം കോടി രൂപ) വിദേശ നിക്ഷേപമാണ് ഇതുവഴി ഇന്ത്യയിലേക്ക് ഒഴുകുന്നത്. ആഗോള സ്ഥാപനമായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ കീഴിലുള്ള എഫ്.ഡി.ഐ ഇന്റലിജന്‍സ് വഴിയാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
അമേരിക്കയില്‍ 5060 കോടി ഡോളറിന്റെയും ചൈനയില്‍ 5660 കോടി ഡോളറിന്റെയും എഫ്.ഡി.ഐ നിര്‍ദേശങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. കല്‍ക്കരി, പ്രകൃതിവാതകം, റിന്യൂവബിള്‍ എനര്‍ജി തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന തോതില്‍ കഴിഞ്ഞവര്‍ഷം മൂലധന നിക്ഷേപം ഉണ്ടായി. ഇതാണ് അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളെ കടത്തിവെട്ടാന്‍ ഇന്ത്യയെ സഹായിച്ച ഘടകം എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പ്രചാരണ പരിപാടിക്കൊപ്പം വിദേശ നിക്ഷേപം കൂടി ഉയര്‍ന്നതോടെ പുതിയ തൊഴില്‍ അവസരങ്ങള്‍ക്കും വര്‍ധനവുണ്ടായി.
Post Your Comments