IndiaTechnology

ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പാത വരുന്നു

ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അതിവേഗ റെയില്‍വേ ലൈന്‍ ഇന്ത്യയില്‍ വരാന്‍ സാധ്യത. ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍വെ യാഥാര്‍ത്ഥ്യമാക്കിയ ചൈന റെയില്‍വെ കോര്‍പ്പറേഷന്റെ ഹൈസ്പീഡ് റെയില്‍വെ ആണ് ഇന്ത്യയില്‍ റെയില്‍ പദ്ധതിയുമായി എത്തുന്നത്. ചൈനയില്‍ മൂന്നു വര്‍ഷം മുന്‍പ് ആരംഭിച്ച 2,298 കിലോമീറ്റര്‍ നീളം വരുന്ന ബെയ്ജിങ്-ഗ്വാന്‍ഷു റെയില്‍വേ ലൈനാണ് നിലവില്‍ ഏറ്റവും വലിയ അതിവേഗ റയില്‍വേ ലൈന്‍.

മുംബൈ മുതല്‍ അഹമ്മദാബാദ് വരെ നീളുന്ന 505 കിലോമീറ്റര്‍ അതിവേഗ റെയില്‍വെ പാത നിര്‍മ്മിക്കുന്നതിന് ജപ്പാനുമായി ഇന്ത്യ അടുത്തിടെ ധാരണയിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൈന പദ്ധതിയുമായി ഇന്ത്യയെ സമീപിച്ചത്. നിര്‍ദ്ദിഷ്ട ചൈന്നൈ- ദില്ലി പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ അത് ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍പാത ആയിരിക്കും.

shortlink

Post Your Comments


Back to top button