Kerala

തീപാറുന്ന മത്സരത്തിനോരുങ്ങി ഹരിപ്പാട് മണ്ഡലം; ആഭ്യന്തര മന്ത്രിയെ മലര്‍ത്തിയടിക്കാന്‍ തയ്യാറായി എതിര് സ്ഥാനാർഥികൾ

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, ഹരിപ്പാട്, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ എന്നീപഞ്ചായത്തുകൾ ചേർന്നതാണ് ഹരിപ്പാട് നിയമസഭാമണ്ഡലം. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ആണ് നിലവില്‍ ഹരിപ്പാടിനെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള കടുത്തവാശിയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും മണ്ഡലം നിറഞ്ഞുനില്‍ക്കുന്നു. സ്വന്തം വോട്ടു മണ്ഡലത്തിൽ ഇല്ലെങ്കിലും നാട്ടുകാരുടെ വോട്ടു തനിക്ക് തന്നെ എന്ന നിലയിലാണ് ആഭ്യന്തര മന്ത്രിയുടെ ആത്മ വിശ്വാസം.1982ൽ ആണ് ഹരിപ്പാട്ട് രമേശിന്റെ കന്നിവിജയം. 86ൽ രമേശ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായതോടെ ഹരിപ്പാട് വി ഐ പി മണ്ഡലമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏഴുമണ്ഡലങ്ങളിലും എൽഡിഎഫ് മുന്നേറിയപ്പോൾ ഹരിപ്പാടും കുട്ടനാടും മാത്രമാണ് യു ഡി എഫിനെ പിന്തുണച്ചത് . 1957 മുതൽ എട്ടു പ്രാവശ്യം  യുഡിഎഫും അഞ്ചു പ്രാവശ്യം  എൽഡിഎഫും വിജയിച്ചു. പോരാട്ട വീര്യം ആവോളമാസ്വദിച്ച് അതേ വീര്യത്തോടെ ആണ് ഹരിപ്പാടുകാരും ഇലക്ഷനെ നേരിടുന്നത്.

മന്ത്രി രമേശ്‌ ചെന്നിത്തല തന്നെ നേരിട്ട് രംഗത്തിറങ്ങിയതോടെ മണ്ഡലം റെക്കോഡ് ഭൂരിപക്ഷത്തോടെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അതേ സമയം കുറച്ചൊന്നു ആഞ്ഞു ശ്രമിച്ചാല്‍ തങ്ങള്‍ക്കു മണ്ഡലം നേടാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അതുകൊണ്ട് തന്നെ ഹരിപ്പാട് വി ഐ പി സ്ഥാനാർഥിക്കെതിരെ സാധാരണ സ്ഥാനാർഥി ഒന്നും പോര എന്ന തീരുമാനത്തിലാണ് സിപിഐയുടെ സംസ്ഥാന നിർവാഹക സമിതി അംഗവും പരിസ്ഥിതി പ്രവർത്തകനുമായ പി. പ്രസാദിനെ സിപിഐ സ്ഥാനാര്‍ഥിത്വം   ഏൽപ്പിച്ചതും.

ഒട്ടും പിന്നിലല്ലാത്ത സ്ഥാനാർഥിയാണ് ബിജെപിക്ക്. ജില്ലാ സെക്രട്ടറിയും കായംകുളം നഗരസഭാ കൗൺസിലറുമായ ഡി. അശ്വിനിദേവാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടു വർദ്ധനയാണ് ബിജെപിയുടെ തുറുപ്പു ചീട്ട്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 3145 വോട്ടുകൾ ലഭിച്ച ബിജെപി തദ്ദേശ തിര‍ഞ്ഞെടുപ്പിൽ 13540 ആയി നഗരസഭയിലടക്കം 11 സീറ്റുകളും നേടി.ബി.ജെ.പിക്ക് വേരോട്ടമുള്ള ഹരിപ്പാട്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അശ്വിനി ദേവിന് കഴിയുമെന്ന് ബി.ജെ.പിയും പ്രതീക്ഷിക്കുന്നു. അശ്വിനി ദേവിന്റെ സ്വന്തം മണ്ഡലവും ആണ് ഹരിപ്പാട്ട്‌. നാട്ടുകാര്ക്ക് സുപരിചിതനായ സൌമ്യനായ ഒരു നല്ല വ്യക്തിത്വമാണ് അശ്വിനി ദേവ് എന്നതാണ് പ്രവർത്തകർ എടുത്തു പറയുന്നത് . പുതുപ്പള്ളി വാരണപ്പള്ളി കുടുംബത്തിലെ അംഗ മായ അശ്വിനി ദേവ് കായംകുളം എംഎസ് എം കോളേജിൽ നിന്ന് എം എ മലയാളം എടുത്തു.എ ബി വിപിയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും ബിജെപി യുടെ സംസ്ഥാന ഘടകത്തിന്റെ വക്താവുമായി പ്രവർത്തിച്ചിട്ടുണ്ട്..തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, കള്ളിക്കാട്, വലിയഴീക്കല്‍, കാര്‍ത്തികപ്പള്ളി തുടങ്ങിയ മേഖലകളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്.തീരദേശജനതയുടെ മുഖ്യ ഉപജീവനമാര്‍ഗം കയറും മത്സ്യബന്ധനവുമാണ്. അവര്ക്കായുള്ള പല പദ്ധതികളും അട്ടിമറിച്ചതൊക്കെയാണ് പ്രചാരണായുധങ്ങൾ . 

എല്‍ ഡി എഫിന്റെ പി പ്രസാദ് ആദിക്കാട്ടു കുളങ്ങര സ്വദേശിയാണ്. ആദ്യമായാണ്‌ നിയമസഭയിലേക്ക് മത്സരിക്കുന്നത്. സൌമ്യൻ ആണ് നല്ല ഒരു പ്രാസംഗികനുമാണ്. പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്.എ ഐ വൈ എഫിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. കരിമണല്‍ ഖനനവിരുദ്ധ സമരം, പ്ലാച്ചിമട സമരം, ആറന്മുള വിമാനത്താവള വിരുദ്ധസമരം തുടങ്ങി നിരവധി പരിസ്ഥിതി സമരങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുള്ള പ്രസാദ് സി.പി.ഐയുടെ പുതിയ തലമുറയിലെ ശ്രദ്ധേയനായ നേതാവാണ് .എൽ ഡി എഫിന്റെ പ്രധാന പരാതി മെഡിക്കൽ കോളേജിന്റെ ഒരു കല്ല്‌ പോലും ഇതുവരെ നിർമ്മാനപ്രവർത്തന ത്തിനായി മാറ്റി വെച്ചിട്ടില്ല, സ്ഥലം പോലും ഏറ്റെടുത്തിട്ടില്ല. പക്ഷെ തിടുക്കപ്പെട്ടു ഉത്ഘാടനം നടത്തിയെന്നാണ്.കഴിഞ്ഞതവണ 5,520 വോട്ടിനാണ് ചെന്നിത്തല ജയിച്ചത്. ഇക്കുറി വിജയം ലക്ഷ്യമിട്ടു തികഞ്ഞ ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ് മണ്ഡലം നിറഞ്ഞുള്ള പ്രവര്‍ത്തനങ്ങളില്‍ മുൻപന്തിയിലാണ്.

കഴിഞ്ഞ 5 വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്തിട്ടുള്ള വ്യാപകമായ അംഗീകാരം വലിയ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ ചെന്നിത്തലയെ സഹായിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു. ചെന്നിത്തല സ്വന്തം മണ്ഡലമായ മാവേലിക്കര സംവരണ മണ്ഡലമായതിനാലാണ് തൊട്ടടുത്ത മണ്ഡലമായ ഹരിപ്പാട് മത്സരിക്കുന്നത്. ഹരിപ്പാട് കഴിഞ്ഞ 30 വർഷങ്ങൾക്കു മേലെയായി ചെന്നിത്തലക്ക് സ്വന്തം തറവാട് പോലെയാണ്. TKMM കോളേജിലെ പഠന കാലത്ത് തന്നെ കെ എസ് യു വിൽ പ്രവർത്തനം, പിന്നീട് കരുണാകരൻ മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി .2005 മുതൽ 2014 വരെ കൊണ്ഗ്രെസ്സിന്റെ അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോൾ ആഭ്യന്തര മന്ത്രി. വാശിയേറിയ പോരാട്ടങ്ങളും വികസന പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞുമാണ് പ്രവർത്തകർ ചെന്നിത്തലയെ എന്ത് വില കൊടുത്തും ഇവിടെ വിജയിപ്പിക്കാൻ കാത്തു നില്ക്കുന്നത്.
എന്തായാലും അത്യന്തം വാശിയേറിയ ത്രികോണ മത്സരമാകും ഹരിപ്പാട്ട് നടക്കുമെന്നത് തീര്‍ച്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button