India

ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ചിത്രം പുറത്ത്

ന്യൂഡല്‍ഹി : മുംബൈ സ്ഫോടനക്കേസിന്റെ മുഖ്യസൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ പുറത്ത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ വിവേക് അഗര്‍വാള്‍ ഏതാനും വര്‍ഷം മുന്‍പ് പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. 1993-ല്‍ രാജ്യത്തെ ഞെട്ടിച്ച മുംബൈ സ്‌ഫോടനപരമ്പരക്ക് ശേഷം പുറത്തു വരുന്ന ദാവൂദിന്റെ ആദ്യത്തെ പൂര്‍ണകായ ചിത്രമാണിത്. വെളുത്ത കുര്‍ത്തയും കറുത്ത കോട്ടും ധരിച്ച ദാവൂദിന് ഏകദേശം 60 വയസോളം തോന്നിക്കും.

ചിത്രം പുറത്തു വന്നതോടെ ദാവൂദ് പാകിസ്താനില്‍ ഇല്ലെന്ന അധികൃതരുടെ വാദമാണ് പൊളിയുന്നത്. മൊ‍.ചിത്രം പുറത്തായതോടെ ദാവൂദ് പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് വിധേയനായെന്ന വാര്‍ത്തകളും തെറ്റാണെന്ന് വ്യക്തമായി.

shortlink

Post Your Comments


Back to top button