Kerala

ബസില്‍ വച്ച് പരിചയപ്പെട്ട കൗമാരക്കാരനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയ്ക്ക് പറ്റിയ അക്കിടി

കുമ്പള: ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട 17 കാരനോടൊപ്പം ഒളിച്ചോടിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പിടികൂടി വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. ഉപ്പള സ്വദേശിയായ 15 കാരിയാണ് വിട്‌ള സ്വദേശിയായ കൗമാരക്കാരനോടൊപ്പം ഒളിച്ചോടിയത്. പെണ്‍കുട്ടിയുമായി കാമുകന്‍ വീട്ടിലെത്തിയെങ്കിലും വീട്ടില്‍ കയറ്റാന്‍ പിതാവ് തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും അടുത്തുള്ള കാട്ടിലേക്ക് പോവുകയായിരുന്നു.

ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവമറിഞ്ഞ പിതാവ് നടത്തിയ തെരച്ചിലില്‍ ഇരുവരെയും കാട്ടില്‍ നിന്ന് പിടികൂടി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെത്ത് സ്റ്റേഷനിലെത്തിക്കുകയും പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത്‌ ചെയത്‌ ശേഷം അവരോടൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button