KeralaNews

കേരളം ആര്‍ക്കൊപ്പം? ഏഷ്യനെറ്റ് ന്യൂസ് രണ്ടാംഘട്ട അഭിപ്രായ സര്‍വേ ഫലം പുറത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് 23 ദിവസം മാത്രം ബാക്കി നില്‍ക്കെ ഏഷ്യനെറ്റ് ന്യൂസും സീ ഫോറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയുടെ രണ്ടാംഘട്ട ഫലം പുറത്തുവന്നു. ഇപ്പോള്‍ വോട്ടെടുപ്പ് നടന്നാല്‍ 75 മുതല്‍ 81 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. 56 മുതല്‍ 62 സീറ്റുകള്‍ നേടുന്ന യു.ഡി.എഫിന് ഭരണം നഷ്ടമാകും. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മൂന്നു മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

40 ശതമാനമാണ് എല്‍.ഡി.എഫിന്റെ വോട്ടുവിഹിതം, 37 ശതമാനം വോട്ടുകള്‍ യു.ഡി.എഫും, 18 ശതമാനം വോട്ടു എന്‍.ഡി.എയും നേടും.

ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകമെന്ന് ആഗ്രഹിക്കുന്നവര്‍ 29 ശതമാനമാണ്. 23 ശതമാനം പേര്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകണമെന്നും 16 ശതമാനം പേര്‍ കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രിയാകണമെന്നും 16 ശതമാനം പേര്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നും ആറു ശതമാനം പേര്‍ രമേശ്‌ ചെന്നിത്തലയും മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെടുന്നു. വെറും 4 ശതമാനം പേരാണ് വി.എം സുധീരന്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെടുന്നത്.

പുതിയ വോട്ടര്‍മാരില്‍ 37 ശതമാനം എല്‍.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്നു. 35 ശതമാനം പേര്‍ യു.ഡി.എഫിന് അനുകൂലമായും 23 ശതമാനം പേര്‍ എന്‍.ഡി.എയ്ക്ക് അനുകൂലമായും ചിന്തിക്കുന്നു. 26 മുതല്‍ 35 വരെ പ്രായമുള്ള യുവ വോട്ടര്‍മാരില്‍ 41 ശതമാനം പേര്‍ എല്‍.ഡി.എഫിനിനെ അനുകൂലിക്കുന്നു.

ഹിന്ദുവോട്ടമാരില്‍ 38 ശതമാനം പേര്‍ എല്‍.ഡി.എഫിനും 34 ശതമാനം പേര്‍ ബി.ജെ.പി സഖ്യത്തിന് അനുകൂലമായും ചിന്തിക്കുമ്പോള്‍ വെറും 23 ശതമാനം ഹിന്ദു വോട്ടര്‍മാരാണ് യു.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്നത്. മുസ്ലിം വോട്ടര്‍മാരില്‍ 49 ശതമാനം പേര്‍ എല്‍.ഡി.എഫിന് അനുകൂമായി ചിന്തിക്കുന്നു. 46 ശതമാനം പേര്‍ യു.ഡി.എഫിന് അനുകൂലമായും ചിന്തിക്കുന്നു. ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും (68 ശതമാനം) യു.ഡി.എഫിനെ പിന്തുണയ്ക്കുന്നു. 23 ശതമാനം പേര്‍ എല്‍.ഡി.എഫിനെയും പിന്തുണയ്ക്കുമ്പോള്‍ വെറും 2 ശതമാനം പേരാണ് ബി.ജെ.പി മുന്നണിയെ പിന്തുണയ്ക്കുന്നത്.7 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ മറ്റുള്ളവരെയും പിന്തുണയ്ക്കുന്നു. മറ്റു വിഭാഗങ്ങളില്‍ പെട്ട 49 ശതമാനം പേര്‍ എല്‍.ഡി.എഫിനേയും 44 ശതമാനം പേര്‍ യു.ഡി.എഫിനേയും ഒരു ശതമാനം ബി.ജെ.പിയേയും ആറു ശതമാനം പേര്‍ മറ്റുള്ളവരെയും പിന്തുണയ്ക്കുന്നു.

ഏപ്രില്‍ 18വരെ കേരളത്തിലെ ഏഴുപതോളം മണ്ഡലങ്ങളിലായിരുന്നു സര്‍വേ. 42,000 ത്തോളം പേര്‍ സര്‍വേയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button