India

ഒഴുകുന്ന ആണവനിലയങ്ങളുമായി ചൈന

ഹോങ്കോംഗ്: ഒഴുകുന്ന ആണവനിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി ചൈന. ദ്വീപുകളിലേക്കു വൈദ്യുതി എത്തിക്കാനാണു സര്‍ക്കാര്‍ സ്ഥാപനമായ ചൈന ഷിപ്പ് ബില്‍ഡിംഗ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ഇത്തരം കപ്പലുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ചൈന ആറ്റമിക് എനര്‍ജി അതോറിറ്റി ഡയറക്ടര്‍ ഷു ഡാസെയും ഇതിനെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. സമുദ്രമേഖലയില്‍ പ്രധാന ശക്തിയായി മാറാനുള്ള ചൈനയുടെ ആഗ്രഹമാണു ഇതിനു പിന്നില്‍. എന്നാല്‍ ഇവ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്കു വിധേയമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1960ല്‍ യുഎസ് ഇത്തരം പരീക്ഷണം നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button