തിരുവനന്തപുരം: ലോകത്തെ ഏറ്റവും ഉയര്‍ന്നതും തണുത്തതുമായ യുദ്ധഭൂമിയായ സിയാച്ചിനിലെ കൊടുംതണുപ്പില്‍ സൈനികര്‍ക്ക് തുണയാകുകയാണ് വിക്രം സാരാഭായി സ്പേസ് സെന്‍റര്‍. കനത്ത തണുപ്പ് നേരിടുന്ന സിയാച്ചിന്‍ പ്രവിശ്യയിലെ പട്ടാളക്കാരെ സംരക്ഷിക്കുന്നതിന് പ്രത്യേകതരം വസ്ത്രം നിര്‍മ്മിച്ചിരിക്കുകയാണ് ഇവര്‍.ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ പദാര്‍ഥങ്ങള്‍കൊണ്ടുള്ള ഈ വസ്ത്രത്തിന് ‘സിലിക്ക എയ്റൊ ജെല്‍’ എന്നാണ് പേര് . പശപേലുള്ള ഒരുതരം പദാര്‍ഥം ഉപയോഗിച്ച് തയ്യാറാക്കിരിക്കുന്ന വസ്ത്രത്തിന് ചുട് സംരക്ഷിക്കാനുള്ള അസമാന്യമായ കഴിവുണ്ട്. തണുപ്പ് ജീവനു ഭീഷണിയാകുന്ന മറ്റ് പ്രദേശങ്ങളിലും ഈ വസ്ത്രം ഏറെ പ്രയോജകരമാകുമെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നു.
കനത്തതണുപ്പില്‍ ജീവിക്കുന്ന പട്ടാളക്കാരുടെ വസ്ത്രത്തില്‍ സിലിക്ക ജെല്‍ കൊണ്ടുള്ള ആവരണം നല്‍കുന്നത് ശീരീര താപത്തെ നിലനിര്‍ത്താനും അതിലുടെ തണുപ്പിനെ അതിജീവിക്കാനും കഴിയും . 99 ശതമാനം വായു ഉപയോഗിച്ചാണ് ‘തണുത്തുറഞ്ഞ പുക’ എന്ന് വിശേഷിപ്പിക്കുന്ന എയ്റൊ ജെല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തില്‍ മനുഷ്യ നിര്‍മ്മിതമായ ഏറ്റവും കനംകുറഞ്ഞ വസ്ത്രമെന്നതും മറ്റൊരു പ്രത്യേകതയാണെന്നും വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. കെ. ശിവന്‍ പറഞ്ഞു
Post Your Comments