വാട്സ് ആപ്പിനു പിന്നാലെ വൈബറും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കി.പുതിയ വേര്‍ഷനിലാണ് ഈ സൗകര്യം ലഭ്യമാകുക. സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമൊഴികെ മറ്റാര്‍ക്കും വിവരങ്ങള്‍ കാണാനാകില്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വാട്സ് ആപ്പ് ഈ സൗകര്യം നടപ്പിലാക്കിയിരുന്നു.
വൈബറിന്റെ പുതിയ വേര്‍ഷനില്‍ ഒരു പ്രത്യേക ആളുമായുള്ള ചാറ്റ് ഹൈഡ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈഡ് ചെയ്ത ചാറ്റ് കാണണമെങ്കില്‍ ഉപയോക്താവ് സുരക്ഷാ നമ്പര്‍ നല്‍കണം. അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഐ ഫോണില്‍ വൈബര്‍ ഉപയോഗിക്കുന്ന സ്പേസിന്റെ അളവ് കുറയുമെന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടും 700 മില്യണ്‍ ഉപഭോക്താക്കള്‍ വൈബറിനുണ്ടെന്നാണ് കണക്ക്.
Post Your Comments