NewsIndia

അവിവാഹിതര്‍ക്കായി മുറി ഒരുക്കി ‘സ്റ്റേ അങ്കിള്‍’

ഡല്‍ഹി :ഇന്ത്യയില്‍ അവിവാഹിതര്‍ക്ക് സ്വകാര്യമായി ഇരിക്കാനോ സംസാരിക്കാനോ ഒരു ഇടമില്ലെന്ന തിരിച്ചറിവിലാണ് ഡല്‍ഹിയില്‍ ഇവര്‍ക്കായി മുറിയൊരുക്കി സഞ്ജിത് സേതി എന്ന സംരംഭകന്‍ രംഗത്തെത്തുന്നത്.യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ ഏറെയുള്ള നാടായ ഇന്ത്യയില്‍ അവിവാഹിതരായ പുരുഷനും സ്ത്രീയും ഒരുമിച്ചിരിക്കുന്നത് കണ്ടാല്‍ ഉടനെ അവിടെ പോലീസെത്തും. അല്ലെങ്കില്‍ പോലീസ് ചമഞ്ഞുകൊണ്ടുള്ള സദാചാരഗുണ്ടകള്‍ എത്തും.

അവിവാഹിതരായ പുരുഷനും സ്ത്രീയും ഒരു മുറി വാടകയ്‌ക്കെടുക്കുന്നത് ഇന്ത്യയില്‍ നിരോധിച്ച കാര്യമില്ല. സര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ള ഏത് വ്യക്തിക്കും ഇന്ത്യയില്‍ മുറി വാടകയ്‌ക്കെടുക്കാം. പാര്‍ക്കിലും ബീച്ചിലും എന്നുവേണ്ട പൊതുസ്ഥലങ്ങളിലൊരിടത്തുപോലും കമിതാക്കള്‍ക്ക് സ്വസ്ഥതയോടെ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. സ്വകാര്യനിമിഷങ്ങള്‍ ചിലവഴിക്കാനായി ഹോട്ടല്‍റൂം പോലും ഇത്തരക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് അവിവാഹിതര്‍ക്കായി സ്‌റ്റേ അങ്കിള്‍ എന്ന പേരില്‍ ദല്‍ഹി ആസ്ഥാനമായി ഹോട്ടലുകളില്‍ മുറിയൊരുക്കാനായി ഇദ്ദേഹം രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ദല്‍ഹിയിലെ ചില ഹോട്ടലുകളുമായി കരാറും തയ്യാറാക്കിയിട്ടുണ്ട്. 8-10 മണിക്കൂര്‍ വരെ മുറികള്‍ വാടകയ്‌ക്കെടുക്കാം. താങ്ങാവുന്ന ചിലവില്‍ സുരക്ഷിതമായ ഒരു ഇടം എന്ന നിലയില്‍ ഇതിനെ കാണാമെന്നാണ് സഞ്ജിത് സേതി പറയുന്നത്. ഹോട്ടല്‍ നടത്തിപ്പുകാരുടെ മനോഭാവത്തില്‍ കൂടി മാറ്റം വരുത്താനാണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരു പുതിയ സംരംഭമാണ്. എന്നാല്‍ ഇത് രാജ്യത്തിന്‍റെ സംസ്‌ക്കാരത്തിന് എതിരായി ചെയ്യുന്ന ഒരു കാര്യമല്ല. മറിച്ച് സദാചാരഭയത്തില്‍ നിന്നും പുറത്തുകടക്കാനുള്ള വഴിയായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂവെന്നും സേതി പറയുന്നു. പൊതുജനങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇത്തരം പദ്ധതികള്‍കൊണ്ട് സാധിക്കുമെന്നാ ണ് ഡല്‍ഹിയിലെ ചില ഹോട്ടല്‍ അധികൃതരും പറയുന്നത്. അവിവാഹിതരാണ് എന്ന് പറഞ്ഞിട്ടു തന്നെയാണ് അവര്‍ക്ക് മുറി നല്‍കുന്നത്. നിയമവിരുദ്ധമായി ഒന്നും തങ്ങള്‍ ചെയ്യുന്നില്ലെന്ന് ഹോട്ടല്‍ ഉടമകളും വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button