InternationalTechnology

പ്ലാസ്റ്റിക്കിനെയും ഇല്ലാതാക്കും ബാക്ടീരിയ

പ്ലാസ്റ്റിക്‌ മൂലമുള്ള മലിനീകരണമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്.പ്രതിവര്‍ഷം 30 കോടി ടണ്‍ പ്ളാസ്റ്റിക്കാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഉപയോഗശേഷം ഇവ മുഴുവന്‍ പ്രകൃതിയിലെത്തുകയും നശിച്ചുപോകാതെ വര്‍ഷങ്ങളോളം മണ്ണില്‍ക്കിടന്ന് പാരിസ്ഥിതിക്ക് ദോഷമാവുകയും ചെയ്യുന്നു. പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും ഇതിനു വേണ്ട പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പ്ളാസ്റ്റിക്കിനെ (PET-Poly ethylene terephthalate) പൂര്‍ണമായും ഘടകവസ്തുക്കളായി വിഘടിപ്പിക്കുന്ന ഒരിനം ബാക്ടീരിയയെ ക്യോട്ടോ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി.

പ്ളാസ്റ്റിക് മാലിന്യക്കൂമ്പാരത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത 250 വിവിധ സാമ്പിളുകളില്‍ അഞ്ചുവര്‍ഷം നിരന്തരപഠനം നടത്തിയാണ് പുതിയ ബാക്ടീരിയയെ ക്യോട്ടോ സര്‍വകലാശാലയില്‍നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയത്.ഇഡിയോനെല്ല സക്കൈന്‍സിസ് എന്നാണ് ഇതിനു പേരുനല്‍കിയത്. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം ഈ ബാക്ടീരിയയെ നിക്ഷേപിച്ചപ്പോള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്ളാസ്റ്റിക് മാലിന്യം മുഴുവന്‍ വിഘടിപ്പിക്കാന്‍ കഴിഞ്ഞു. ഈ പരീക്ഷണങ്ങളുടെ വിജയം വിരല്‍ചൂണ്ടുന്നത് ബാക്ടീരിയയോ കൃത്രിമമായി നിര്‍മിച്ച എന്‍സൈമോ ഉപയോഗിച്ച് ഭാവിയില്‍ പെറ്റ് മാലിന്യങ്ങളെ പൂര്‍ണമായും വിഘടിപ്പിക്കാനുള്ള സാധ്യതയിലേക്കാണ്. എന്തായാലും കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പ്രകൃതിക്ക് തന്നെ നാശകരമാകുന്ന പ്ലാസ്റ്റിക്കിനെ പൂര്‍ണമായി നശിപ്പിക്കാനാകും എന്നാണ് കരുതുന്നത്.

shortlink

Post Your Comments


Back to top button