മോസ്കോ: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും റഷ്യയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇക്കാര്യത്തില്‍ ആരെങ്കിലും ഇരട്ടത്താപ്പ് കാണിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്നും സുഷമ മുന്നറിയിപ്പ് നല്‍കി. മോസ്കോയിൽ വച്ച് നടന്ന റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിരുടെ സമ്മേളനത്തിലാണ് സുഷമ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
നേരത്തെ, പത്താന്‍കോട്ട് ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന ജയ്ഷെ മുഹമ്മദ് ഭീകരന്‍ മൌലാന മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ യു.എന്നില്‍ ചൈന വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
Post Your Comments