NewsIndia

യുവതിയെ ഓഫീസില്‍ നിന്ന് പിടിച്ചിറക്കി ബലാത്സംഗം ചെയ്തു;സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

മുക്ത്സര്‍ (പഞ്ചാബ്) : പഞ്ചാബിലെ മുക്ത്സറില്‍ 24 കാരിയായ യുവതിയെ പട്ടാപ്പകല്‍ ഓഫീസില്‍ നിന്നും പിടിച്ചിറക്കി മാനഭംഗപ്പെടുത്തി. മാര്‍ച്ച്‌ 24 ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഓഫീസില്‍ നിന്നും പിടിച്ചിറക്കിയ യുവതിയെ അക്രമി നിരവധി കടകള്‍ നിറഞ്ഞ നിരത്തിലൂടെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. യുവതി സഹായത്തിനായി യാചിക്കുന്നുണ്ടെങ്കിലും ആരും സഹായത്തിനെത്തുന്നില്ല. ഓഫീസിനു പിന്നിലെ ഫാംഹൌസിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി യുവതിയെ അക്രമി ഒന്നിലധികം തവണ ബലാത്സംഗം ചെയ്തു. യുവതിയുടെ ഓഫീസിന് തൊട്ടടുത്ത കെട്ടിടത്തിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പെണ്‍കുട്ടിയുടെ വനിതാ സഹപ്രവര്‍ത്തകര്‍ സഹായത്തിനായി അപേക്ഷിക്കുന്നതും ദൃശ്യങ്ങളും കാണാന്‍ സാധിക്കും. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും അറസ്റ് ചെയ്തിട്ടില്ല. യുവതിയെ അക്രമിച്ച യുവാവ് ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

shortlink

Post Your Comments


Back to top button