ഒരു കാലഘട്ടത്തില്‍ ഗെയിമിങ് ലോകത്തെ അവിഭാജ്യ ഘടകമായിരുന്ന ‘എക്‌സ്‌ബോക്‌സ് 360’ ന്‍റെ ഉല്‍പാദനം മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു. പത്തുവര്‍ഷം നീണ്ട ഒരു ഗെയിമിങ് വിപ്ലവമാണ് ഇതോടെ അവസാനിക്കുന്നത്.2005 ലാണ് കമ്പ്യൂട്ടര്‍ ഗെയിമിങില്‍ പുതിയ വിപ്ലവം കുറിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സ് 360 അവതരിപ്പിച്ചത്.പത്ത് വര്‍ഷത്തിനിടെ എക്‌സ്‌ബോക്‌സ് 360 ന്റെ 80 ലക്ഷം ഗെയിംകണ്‍സോള്‍ യൂണിറ്റുകളാണ് മൈക്രോസോഫ്റ്റ് വിറ്റത്. ‘കോള്‍ ഓഫ് ഡ്യൂട്ടി’, ‘നീഡ് ഫോര്‍ സ്പീഡ്’ തുടങ്ങി പ്രശസ്തമായ ഒട്ടേറെ ഗെയിമുകള്‍ എക്‌സ്‌ബോക്‌സ് 360 അവതരിപ്പിച്ചിരുന്നു.
എക്‌സ്‌ബോക്‌സ് 360 ന്റെ ഉല്‍പ്പാദനം നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും, എക്‌സ് ബോക്‌സ് 360 ന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് എല്ലാ സേവനങ്ങളും ലഭ്യമാകാക്കുമെന്ന് എക്സ്ബോക്സ് മേധാവി ഫിന്‍ സ്പെന്‍സര്‍ പറഞ്ഞു.ഗെയിം ഉപഭോക്താക്കള്‍ പുതിയ പല ഗെയിമിങ് കണ്‍സോളുകളിലേക്കും ചേക്കേറിയതാണ് എക്‌സ്‌ബോക്‌സ് 360 ന് വിനയായത്.
Post Your Comments