റിയാദ്: റിയാദിൽ നിന്ന് 80 കിലോമീറ്റർ അകലെ ഹുറൈമല എന്ന സ്ഥലത്ത് ക്ലീനിംഗ് തൊഴിലാളികൾ ആയി എത്തിയ തമിഴ്നാട് കന്യാകുമാരി സ്വദേശികളായ രാജു, വേലുചാമി, സെൽവൻ, പഴനിവേലു,സാംസന്‍ ദുരൈ, ജോജി . യാതൊരു സുരക്ഷിതത്വവും ഇല്ലാതെ കെമിക്കൽ ഉപയോഗിച്ചു ക്ലീൻ ചെയ്യുന്ന ജോലി യാണ് കമ്പനി ഇവര്‍ക്ക് കൊടുത്തത് . അത് മൂലം എല്ലാവരുടെയും കൈ കാലുകൾ പൊള്ളുകയും നടക്കാനും, ആഹാരം പോലും കഴിക്കുവാൻ സാധിക്കാതെ വരികയും തുടര്‍ന്ന്. പിറ്റേന്ന് അവർ ആരും തന്നെ ജോലിക്ക് കയറാന്‍ തയ്യാറായില്ല . തുടര്‍ന്ന് അവർ നാട്ടിലെ ട്രാവൽ ഏജൻസിയിൽ വിളിച്ചു പരാതി പറയുകയും ഇത് ശരിയാകുന്നത് വരെ ജോലിക്ക് ഇറങ്ങേണ്ട. വേറെ ജോലി തരപ്പെടുത്തി തരാമെന്നാണ് നാട്ടിലെ എജന്റ് ഇവരോട് പറഞ്ഞത് .
മുറിവുകൾ പൊറുത്തതിന് ശേഷം സൗദിയുമായുള്ള ധാരണയിൽ കുഴപ്പങ്ങൾ സംഭവിക്കാതെ ഇരിക്കാൻ സേഫ്റ്റിക്ക് വേണ്ടി ഉള്ള കൈ ഉറകളും സേഫ്റ്റി ഷൂസും നൽകിയാതിന് ശേഷമാണ് അവർ പിന്നെയും ജോലിക്ക് ഇറങ്ങിയത്. ഒന്നര മാസം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോകുകയും. അതിനു ശേഷം പഴയ ഒരു വീടിന്റെ ഡ്രൈനേജ് ക്ലീനിംഗിനായി സൗദി അവരെ കൊണ്ടുപോകുകയും. ക്ലീനിങ് കഴിഞ്ഞതിനു ശേഷം അവരുടെ ശരീരത്തിൽ മുഴുവൻ ചൊറിച്ചിൽ അനുഭവപെടുകയും. രാത്രിയിൽ ഉറങ്ങാൻ പോലും കഴിയാത്ത് അവസ്ഥയില്‍ പിറ്റേ ദിവസം ശരീരം കുഴുവൻ വ്രണം ആകുകയും ഹോസ്പിറ്റലിൽ പോയി കാണിക്കുകയും . എന്നിട്ടും ചൊറിച്ചലിന് ഒരു കുറവും കാണാത്തതിന്റെ പേരില്‍ . തുടർന്ന് ഇവർ ഈ വിഷയങ്ങള്‍ നാട്ടിലെ ബന്ധുക്കളെ അറിയിക്കുകയാണ് ഉണ്ടായത്
നാട്ടിൽ കയറ്റി വിടണമെന്ന് പറഞ്ഞ് ബന്ധുക്കൾ ട്രാവൽ ഏജൻസിയെ സമീപിക്കുകയും .അതിനുശേഷം ഡി.എം.കെ കന്യാകുമാരി ജില്ലാ ഘടകത്തിന് പരാതി കൊടുക്കുകയും . തുടർന്ന് തക്കല ഡി.എം.കെ പ്രസിഡന്റ് ഈ കാര്യം പ്രവാസി മലയാളി ഫെഡറേഷൻറെ പ്രസിഡന്റും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ റാഫി പാങ്ങോടിനെ വിളിച്ചറിയിക്കുകയും . റാഫി പാങ്ങോട് ട്രാവൽ ഏജൻസിയുമായി സംസാരിച്ച് ഇവരെ എത്രയും പെട്ടെന്ന് നാട്ടിൽ കയറ്റി വിട്ടില്ലായെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന് പരാതി കൊടുത്ത് എമിഗ്രേഷൻ നിയമ പ്രകാരം ഉള്ള നടപടി എടുക്കും എന്ന് അറിയിച്ചു.
ട്രാവല്‍ ഉടമകള്‍ ഉടനെ തന്നെ സൗദിയുമായി സംസാരിക്കുകയും ആളൊന്നിന് 5000 റിയൽ വച്ചു കൊടുത്താൽ അവരെ കയറ്റിവിടാം എന്നായിരുന്നു സൗദിയുടെ നിലപാടെന്ന് ട്രാവൽ ഏജൻസി പി എം എഫ് പ്രവർത്തകരെ അറിയിക്കുകയും. പി.എം.എഫ് പ്രവർത്തകർ സൗദിയുമായി സംസാരിച്ചപ്പോൾ വിസ സർവീസിനു ഏജൻസി 3000 റിയൽ വച്ച് ആണ് വാങ്ങിച്ചത് അത് മാത്രം തിരിച്ച് തന്നാൽ മതി എന്ന് സൗദി പറയുകയും. ഏജൻസി പറഞ്ഞത് നുണയാണ് എന്ന് പി എം എഫ് പ്രവർത്തകർക്ക് മനസിലായിതിന്റെ പേരില്‍ എത്രയും പെട്ടെന്ന് സൗദിയുടെ കയ്യിൽ നിന്ന് വാങ്ങിച്ച പണം തിരിച്ച് കൊടുത്ത് അവരെ നാട്ടിൽ കയറ്റി വിട്ടില്ലായെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും എന്ന് പ്രവർത്തകർ അറിയിക്കുകയും . അങ്ങനെ സൗദിക്ക് കൊടുക്കുവാൻ ഉള്ള 21000 റിയാലും തിരിച്ചു പോകുവാൻ ഉള്ള ടിക്കറ്റും ട്രാവൽ ഏജൻസി നല്‍കുകയുണ്ടായി പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവർത്തകരായ റാഫി പാങ്ങോട്, സിദ്ദിഖ് കല്ലുപറബന്‍, സലീം വട്ടപ്പാറ, ജയൻ കൊടുങ്ങല്ലൂർ തുടങ്ങിയവർ ആണ് ഈ പ്രശ്ന പരിഹാരത്തിന് വേണ്ടി ശ്രമിച്ചത്. നാട്ടിൽ എത്തിയ അവർ.70000 രൂപ തിരികെ കിട്ടുന്നതിന് വേണ്ടി ട്രാവൽ ഏജൻസിക്ക് എതിരെ പരാതി കൊടുക്കുകയും ടിക്കറ്റിന്റെ പണം ഒഴിവാക്കി ബാക്കി 50000 രൂപ വച്ച് ട്രാവല്‍ ഉടമകള്‍ തിരികെ കൊടുത്ത് പ്രശനത്തില്‍ നിന്ന് തലയൂരുകയും ചെയ്തു.. നാട്ടിലെത്തിയ അവർ പ്രവാസി മലയാളി പ്രവർത്തകരെ വിളിക്കുകയും അവർക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു
Post Your Comments