IndiaNews

മക്കളോടൊപ്പം പ്ലസ്‌ ടു പരീക്ഷയെഴുതാന്‍ 38കാരനായ എം.എല്‍.എ

ചണ്ഡീഗഡ്:മക്കളോടൊപ്പം പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുകയാണ് ഹരിയാനയിലെ ഗുല്‍ഹായില്‍ നിന്നുള്ള എം.എല്‍.എ ആയ കുല്‍വന്ത് രാം ബസിഗര്‍. മകന്‍ സാഹെബിനും ദത്തു പുത്രി സീരറ്റിനും ഒപ്പമാണ് എം.എല്‍.എയുടെ പരീക്ഷ എഴുത്ത്. പന്ത്രണ്ടാം ക്ലാസ്സിലെ നാല് പരീക്ഷകള്‍ ഇതിനോടകം കഴിഞ്ഞു. അഞ്ചാമത്തെതും അവസാനത്തേതുമായ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ എം.എല്‍.എ.

ഹരിയാന സര്‍ക്കാരിന്‍റെ നിയമമനുസരിച്ച്‌ പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കുറഞ്ഞ യോഗ്യത പത്താം ക്ലാസ്സാണ്. എന്നാല്‍ ഭാവിയില്‍ ഇത് പന്ത്രണ്ടാം ക്ലാസ്സ് ആക്കിയാലോ എന്നുള്ളതിനാലാണ് പരീക്ഷയെഴുതുന്നതെന്ന് കുല്‍വന്ത് പറയുന്നു. നേരത്തെ തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചതിനാല്‍ കൃത്യസമയത്ത് പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് കുല്‍വന്ത് പറയുന്നു. തന്‍റെ അടുത്ത ലക്ഷ്യം ബി.എയും എല്‍.എല്‍.ബിയും എടുക്കണമെന്നതാണെന്നും അദ്ദേഹം പറയുന്നു. ഒരു എം.എല്‍.എ ആയതിനുശേഷമാണ് തനിക്ക് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം മനസ്സിലാകുന്നത്. അതോടെ ഞാന്‍ പഠനം പൂര്‍ത്തിയാക്കുമെന്ന് പ്രതിഞ്ജ എടുത്തുവെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button