Uncategorized

കള്ളപ്പണം: ബച്ചനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ന്യൂഡൽഹി: വിദേശ കമ്പനികളിലെ കള്ളപ്പണ നിക്ഷേപത്തില്‍ അമിതാഭ് ബച്ചനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. നികുതി വെട്ടിപ്പ് നടത്താനായി ബച്ചൻ നിക്ഷേപം നടത്തിയതെന്ന് പറയപ്പെടുന്ന നാല് വിദേശ കമ്പനികളുടെ ബോർഡ് മീറ്റിങ്ങുകളിൽ ടെലിഫോൺ കോൺഫറൻസിലൂടെ ബച്ചൻ പങ്കെടുത്തെന്ന് തെളിയിക്കുന്ന വിവരങ്ങൾ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം പുറത്തുവിട്ടു.

panama-ab-doc-1

 

സീ ബൾക്ക് ഷിപ്പിങ് കമ്പനി, ലേഡി ഷിപ്പിങ് ലിമിറ്റഡ്, ട്രഷർ ഷിപ്പിങ് ലിമിറ്റഡ്, ട്രാബ് ഷിപ്പിങ് ലിമിറ്റഡ് എന്നി കമ്പനികളിൽ ബച്ചന് നിക്ഷേപമുണ്ടെന്നാണ് ഇന്ത്യൻ എക്സപ്രസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ രണ്ട് കമ്പനികളുടെ ഡയറക്റ്റർ ബച്ചൻ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. 1993 മുതൽ 1997 വരെ രണ്ട് ഷിപ്പിങ് കമ്പനികളുടെ ഡയറക്റ്റർ സ്ഥാനം ബച്ചൻ വഹിച്ചിരുന്നതായാണ് പുറത്തു വന്നിരിക്കുന്ന രേഖകൾ പറയുന്നത്. ട്രാബ് ഷിപ്പിങ് ലിമിറ്റഡ്, സീ ബൾക്ക് ഷിപ്പിങ് കമ്പനി എന്നീ കമ്പനികളുടെ 1994 ഡിസംബർ 12ന് ചേർന്ന യോഗത്തിൽ ബച്ചൻ പങ്കെടുത്തിരുന്നു എന്നാണ് വെളിപ്പെടുത്തൽ. ഈ കമ്പനികളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും തന്‍റെ പേര് കമ്പനികൾ ദുരുപയോഗം ചെയ്തിരിക്കാം എന്നും ബച്ചൻ പ്രതികരിച്ചിരുന്നു.

അതേസമയം, താൻ വിദേശത്ത് ചെലവഴിച്ച പണം അടക്കം എല്ലാം നിയമപ്രകാരമാണെന്ന് ബച്ചൻ പ്രതികരിച്ചു.

panama-ab-doc-2

shortlink

Post Your Comments


Back to top button