Kerala

എല്‍.ഡി.എഫ് വന്നാല്‍ ആദ്യം വി.എസിനെ ശരിയാക്കും – വി.എം.സുധീരന്‍

തിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയായിരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. സ്വന്തം പാര്‍ട്ടിയുടെ നേതാവായ വി.എസിനെ പോലും അംഗീകരിക്കാന്‍ തയാറാകാത്തവര്‍ എങ്ങനെ നാടിനെ നന്നാക്കുമെന്നും സുധീരന്‍ ചോദിച്ചു. സിപിഎം അസഹിഷ്ണുതയുടെ പര്യായമായി മാറി. സിപിഎമ്മും ബിജെപിയും അസഹിഷ്ണുതയുടെ കാര്യത്തില്‍ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button