Kerala

സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു

ചെറുപുഴ : കണ്ണൂര്‍ ചെറുപുഴയില്‍ മുത്തച്ഛനൊപ്പം കുളിക്കാന്‍ പോയ സഹോദരിമാര്‍ കോലുവള്ളി പുഴയില്‍ മുങ്ങിമരിച്ചു. മുനയംകുന്നിലെ തകിടിയേല്‍ രാജീവന്‍-ഷീജ ദമ്പദികളുടെ മക്കളായ രാജലക്ഷ്മി (14), ജയശ്രീ (12) എന്നിവരാണ് മരിച്ചത്. ഇരുവരും കന്നിക്കളം ആര്‍ക്ക് എയിഞ്ചല്‍സ് സ്‌കൂളിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.

ഇന്നു വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുളിക്കുന്നതിനിടെ ഇരുവരും കാല്‍വഴുതി കയത്തില്‍പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ചെറുപുഴ പൊലിസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍കോളജിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button